രണ്ട് എയര്‍ ടിക്കറ്റ് ഫ്രീ.വേഗം ഷെയര്‍ ചെയ്യൂ..( RATHEESH R MENON )

Spread the love

രാവിലെ വാട്ട്സാപ്പില്‍ മെന്റലിസ്റ്റ് നിപിന്‍ നിരാവത്തിന്റെ ഒരു വാട്ട്സാപ്പ് മെസ്സേജ് വന്നിരിക്കുന്നു എന്ന നോട്ടിഫിക്കേഷന്‍ കണ്ട് മെസ്സേജ് തുറന്നപ്പോ അടക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു.. എന്നെക്കൊണ്ടിവന്മാരു വീണ്ടും പട്ടായക്ക് പോയിക്കുമല്ലോ…എന്നോര്‍ത്തായിരുന്നു സന്തോഷം. ഒപ്പം ആരെകൊണ്ടു പോകണം എന്നൊക്കെയായ് അപ്പൊഴേക്കും എന്റെ ചിന്ത…കാരണമെന്തന്നല്ലേ നിപിന്‍ അയച്ച മെസ്സേജ് ദാ ഇതായിരുന്നു.

ജെറ്റ്എയര്‍ ലൈന്‍സ് അവരുടെ 25 മത്തെ ആനിവേഴ്സറിയൊട് അനുബന്ധിച്ച് എല്ലാവര്‍ക്കും രണ്ട് ടിക്കറ്റ് ഫ്രീ ആയി നല്‍കുന്നുണ്ടത്രേ..അതിനു ഒരു ലിങ്കും മെസ്സേജില്‍ വച്ചിട്ടുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചെല്ലുന്ന സൈറ്റില്‍ ഒന്നു രണ്ട് ക്വസ്റ്റില്‍ നമ്മളോട് ഒബ്ജക്റ്റീവ് സ്റ്റൈലില്‍ ചോദിക്കും അതിനെല്ലാം ഉത്തരം സെലക്റ്റ് ചെയ്താല്‍ 20 പേര്‍ക്കോ ഗ്രൂപ്പുകളിലേക്കോ വാട്ട്സാപ്പിന്റെ ഐക്കണില്‍ പ്രസ്സ് ചെയ്ത് ഷെയര്‍ ചെയ്യാന്‍ പറയും അതു കഴിയുംബോ ക്ലെയിം ടിക്കറ്റ് എന്ന ബട്ടനമര്‍ത്തി ഡീറ്റെയില്‍സ് നല്‍കിയാല്‍ 24 മുതല്‍ 48 മണിക്കൂറിനകം ടിക്കറ്റ് മെയിലിലേക്ക് അയച്ച് തരുമത്രേ…ഓഹ്… ഇന്റ്യയിലെ 135 കോടി ജനങ്ങളും രജിസ്റ്റര്‍ ചെയ്താല്‍ ജെറ്റ് എയര്‍വേയ്സ് 270 കോടി ടിക്കറ്റ് കൊടുക്കേണ്ടിവരുമല്ലോ..ഈ 270 കോടി യാത്രക്കാരെയും യാത്രയ്ക്ക് റെഡിയാക്കാന്‍ എത്ര ഫ്ലൈറ്റ് വേണ്ടിവരുമോ എന്തോ… ഇതൊന്നും ചിന്തിക്കാന്‍ നേരമില്ലാത്തവരൊക്കെ വാട്ട്സാപ്പ് ഐക്കണ്‍ ഞെക്കി പിന്നെ സെന്റ് ഞെക്കി കൈകുഴഞ്ഞിട്ടുണ്ടാകും.ആര്‍ക്കൊക്കെ ടിക്കറ്റ് കിട്ടിയോ എന്തോ?
ഒന്നു ശ്രദ്ധിച്ച് നോക്കിയാല്‍ മനസ്സിലാകും www.jetairways.com/tickets എന്നത് ജെറ്റ് എയര്‍ വേയ്സ് എന്നു തന്നെയാണോ ആ സൈറ്റിന്റെ സ്പെല്ലിങ്ങ് എന്നു.അല്ല അതു www.jetaırways.com/tickets എന്നാണു.മനസ്സിലായില്ല അല്ലേ aır എന്നതിലെ ı യും tickets എന്നതിലെ i യും ഒന്നു സസൂക്ഷ്മം നോക്കൂ അത് i ( ഐ ) അല്ല.മറ്റൊരു ഭാഷയിലെ ( യൂണീകോഡ് അല്ലെങ്കില്‍ സ്പെഷ്യല്‍ കാരക്റ്റര്‍ ) ആണത്

ഇതൊന്നും നമ്മള്‍ ഫ്രീ എന്നു കേള്‍ക്കുന്ന മാത്രയില്‍ ചിന്തിക്കില്ല.ആരുടേയും മനസ്സ് വായിക്കും മാന്ത്രികന്‍ നിപിന്‍ പോലും ചിന്തിച്ചില്ല.കാരണം നിപിനു അത് ഫോര്‍വേഡ് ചെയ്ത് കൊടുത്തത് ഒരു ഡോക്ടര്‍ ആയിരുന്നു.മാത്രവുമല്ല ഞാന്‍ ഫേക്ക് ആണു അതെന്നു പറഞ്ഞപ്പോ നിപിന്‍ പറഞ്ഞത് ആ ഡോക്ടര്‍ക്ക് ടിക്കറ്റ് കിട്ടി എന്നാണു അവര്‍ പറഞ്ഞതെന്നു.ഇനി ബിരിയാണി കിട്ടിയാലോ എന്നു വിചാരിച്ച് എനിക്ക് ബിരിയാണി കിട്ടി എന്നു ഡോക്ടര്‍ അങ്ങു നിപിനോട് പറഞ്ഞതാവാനേ സാധ്യതയുള്ളൂ.ഇതുപോലെ നമുക്ക് വേണ്ടപ്പെട്ടവര്‍ ഫോര്‍വേഡ് ചെയ്യുന്ന മെസ്സേജുകള്‍ നമ്മുടെ മിനിമം കഴിവ് ഉപയോഗിച്ച് പോലും ശ്രദ്ധിക്കാത്തപ്പോഴും വിലയിരുത്താതെ ക്ലിക്ക് ചെയ്യുംബോളും ഒക്കെ ആണു പലര്‍ക്കും ഹാക്കിംഗും പണം നഷ്ടവും ഒക്കെ ഉണ്ടാവുന്നത്.22 May തീയതി 4:31 നു Jet Airways അവരുടെ ഫേസ്ബുക്ക് പേജിലും ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട് .അതു ഇതാണു ” Please note, there’s a fake link being circulated regarding ticket giveaways for our 25th Anniversary. This is not an official contest/giveaway and we advise caution. Genuine contests & giveaways are hosted only on our verified social media accounts, indicated with a blue tick. ” ഫുള്‍ ടൈം ഫേസ്ബുക്കില്‍ കുത്തിയിരിക്കുന്ന നമുക്ക് ചില വാര്‍ത്തകള്‍ ഒക്കെ വന്നാല്‍ അതിന്റെ ആധികാരികത പരിശോധിക്കാന്‍ ആ ബ്രാന്റിന്റെ ഒക്കെ പേജുകള്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.അതുപ്പൊലെ ജസ്റ്റ് ഒന്നു ചിന്തിക്കുക.ജെറ്റ് എയര്‍ വേയ്സ് രാജ്യത്ത് എല്ലാവര്‍ക്കും രണ്ട് ടിക്കറ്റ് നല്‍കുമോ ? പരസ്യത്തിനായ് കോടിക്കണക്കിനു രൂപ ദിവസവും ചിലവാക്കുന്ന ജെറ്റ് എയര്‍ വേയ്സിനെപ്പോലത്തെ ഒരു കമ്പനിക്ക് നിങളെക്കൊണ്ട് വാട്ട്സാപ്പില്‍ ഷെയര്‍ ചെയ്യിക്കേണ്ട ആവശ്യമുണ്ടോ ?
സ്ത്രീയുടെ രൂപം ഫേസ്ബുക്കില്‍ കണ്ടാല്‍ അപ്പോ ലൈക്കും കമന്റും ഷെയറും ചെയ്യുന്ന ഫ്രീ എന്നു കേട്ടാല്‍ കാളയുടെ കുഞ്ഞിനെ കെട്ടാന്‍ കയറെടുക്കാന്‍ പായുന്ന നമുക്ക് ഇതൊക്കെ ചിന്തിക്കാന്‍ എവിടെ നേരം അല്ലേ ? ഞാനൊക്കെ വളരെ അധികം സമയമെടുത്ത് പോസ്റ്റ് ചെയ്യുന്ന , ഒരു പ്രൊമോഷനോ പത്തു പൈസ ഗുണമോ എനിക്ക് ലഭിക്കാത്ത പല കാര്യങ്ങളും പത്തു ലക്ഷം ഫോളോവേഴ്സുള്ള എന്റെ പേജില്‍ പോസ്റ്റ് ചെയ്താല്‍ ആയിരം ലൈക്ക് പോലും തികയ്ക്കാറില്ല.എന്നാല്‍ ഒരു സ്ത്രീ ആ പോസ്റ്റ് റീ പ്രൊഡ്യൂസ് ചെയ്താലോ ലൈക്കുകളുടെ കുംബാരമാണവിടെ.എന്തുകൊണ്ട് ആ വ്യത്യാസം ? ഇവിടെ ഈ പോസ്റ്റ് പോലും വെറും ക്യാപ്ഷന്‍ മാത്രം നോക്കി ഷെയര്‍ ചെയ്തവര്‍ ഉണ്ട്.എന്താണു കണ്ടന്റ് എന്നു വായിച്ച് പോലും നോക്കില്ല ചിലര്‍.അത്രയ്ക്ക് ധൃതിയാണു നമുക്കേവര്‍ക്കും.അങ്ങിനെയുള്ളവരാണു ഓണ്‍ ലൈന്‍ ലോകത്ത് അധികവും പറ്റിക്കപ്പെടുന്നത്.നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഇത്തരം ഒരു ക്യാപ്ഷന്‍ കൊടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായതാണു,അല്ലെങ്കില്‍ എന്റെ പല പോസ്റ്റുകളും എന്ന പോലെ ആരുമിത് ശ്രദ്ധിക്കാതെ പോകും.അപ്പോ പിന്നെ ഈ ഫേക്ക് ലിങ്ക് ഷെയര്‍ ചെയ്യുന്നവര്‍ക്കുള്ള ഗുണം എന്താണു ? നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ http://www.xn--jetarways-ypb.com/ എന്ന മറ്റൊരു വെബ് സൈറ്റിലാണു എത്തപ്പെടുന്നത്.അഡ്ഡ്രസ്സ് ബാറിലൊന്നു ശ്രദ്ധിച്ചാലത് മനസ്സിലാകും. അവിടെ ടിക്കറ്റ് കിട്ടാന്‍ ഇതു 20 പേര്‍ക്ക് വാട്ട്സാപ്പില്‍ ഷെയര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട് നിങ്ങള്‍ 20 പേര്‍ക്കു എന്തായാലും ഷെയര്‍ ചെയ്യും.അതു കഴിഞ്ഞു നിങ്ങള്‍ ക്ലെയിം അമര്‍ത്തുംബോള്‍ അമിട്ട് പൊട്ടും മാതിരി ചറപറാ സൈറ്റുകള്‍ ഓപ്പണാകുന്നു.നിങ്ങളോട് ഗെയിമുകള്‍,ആപ്പുകള്‍ എന്ന പേരില്‍ പലതും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു.പലതും ആഡ് വെയറുകള്‍ ആണു.ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ ഫോണില്‍ പരസ്യങ്ങള്‍ ഒഴിഞ്ഞിട്ട് നേരം ഉണ്ടാവില്ല.ഒരു പക്ഷേ ഗ്യാലറി മുഴുവന്‍ സിങ്ക് ചെയ്തുവരെ കൊണ്ടുപോയിക്കളയും അത്തരം ആഡ് വെയറുകള്‍.നിങ്ങള്‍ ഷെയര്‍ ചെയ്ത് കൊടുക്കുന്ന 20 പേരില്‍ കുറേ പേരെങ്കിലും ഫ്രീ ടിക്കറ്റ് കിട്ടാന്‍ ഇത് മറ്റു 20 പേരിലേക്കത് വീണ്ടും ഷെയര്‍ ചെയ്യും അങ്ങിനെ അത് ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് സ്റ്റൈലില്‍ ഷെയര്‍ ചെയ്യപ്പെടും. അനേകായിരങ്ങള്‍ അങ്ങിനെ പറ്റിക്കപ്പെടും. അതുകൊണ്ട് കാളപെറ്റു എന്നു കേട്ട് കയറെടുക്കാതെ വിശ്വാസയോഗ്യതയുള്ളവര്‍ തരുന്ന ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യുന്നത് ഒന്നു രണ്ടുവട്ടം ചിന്തിച്ചിട്ട് മതി.. അന്യന്റെ മനസ്സ് വായിക്കുന്ന നമ്മുടെ മനസ്സ് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണുന്നവര്‍ വേറെയുണ്ട് ഈ ലോകത്ത് !!
കടപ്പാട് (RATHEESH R MENON ) BLOGER

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *