കൊളസ്ട്രോള്‍ ഉയരുന്നതിന് കാരണം ഇവയാണ്, മനസ്സിലാക്കാം..

Spread the love

കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമായ ഘടകം തന്നെയാണ് എന്നാല്‍ അതിന്റെ അളവു കൂടിയാലോ. അതില്‍ തന്നെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോല്‍ കുറയുകയും ചീത്ത കൊളസ്ട്രോള്‍ കൂടുകയും ചെയ്താലോ ? ഇങ്ങനെയുള്ള അവസ്ഥകള്‍ വളരെ വിഷമം പിടിപ്പിയ്ക്കുന്നവയാണ്. തിരിച്ചറിയാതെ പോലും പോകുന്ന അസുഖങ്ങളില്‍ പെടും കൊളസ്ട്രോള്‍ കൂടുന്നത്. വളരെ അപകടം പിടിപ്പിയ്ക്കുന്ന ഒരു അവസ്ഥയാണിത്.ശരീരത്തിലെ എല്ലാ കോശങ്ങളിലും കൊളസ്‌ട്രോൾ കാണപ്പെടുന്നു, മാത്രമല്ല ഭക്ഷണം ദഹിപ്പിക്കുന്നതിന്റെ കാര്യത്തിലും, ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതിലും, ജീവകം ഡി.-യെ ഉല്പാദിപ്പിക്കുന്ന കാര്യത്തിലും വളരെ പ്രധാനപ്പെട്ട സ്വാഭാവിക ധർമ്മങ്ങൾ ഇതിനുണ്ട്.ശരീരമാണ് ഇതിനെ ഉല്പാദിപ്പിക്കുന്നതെങ്കിലും ഭക്ഷണത്തിൽനിന്നും സ്വീകരിക്കുകയും ചെയ്യുന്നു. മെഴുകുപോലയുള്ള ഈ പദാർത്ഥം കൊഴുപ്പുപോലെ കാണപ്പെടുന്നു.ശരീരം ഉല്പാദിപ്പിക്കുന്ന അത്യന്താപേക്ഷിതമായ ഒരു പദാർത്ഥമാണ് കൊളസ്‌ട്രോൾ, മാത്രമല്ല മാംസാഹാരങ്ങളിൽനിന്നും ഇതിനെ സ്വീകരിക്കുന്നു.

ഉയർന്ന നിലയിലുള്ള കൊളസ്‌ട്രോളിന്റെ ഭയാശങ്കകൾ എന്ന് പറയുന്നത് പരിഷ്‌കരിക്കപ്പെട്ട ജീവിതശൈലി ഇഷ്ടങ്ങൾ – ഭക്ഷണക്രമം, വ്യായാമം.ഉയർന്ന നിലയിലുള്ള കൊളസ്‌ട്രോൾ ലക്ഷണങ്ങളൊന്നും സാധാരണയായി കാണിക്കുന്നില്ല.ജീവിതശൈലിയിലെ മാറ്റങ്ങൾ വിജയകരമല്ലെങ്കിൽ അഥവാ കൊളസ്‌ട്രോളിന്റെ അളവ് വളരെ കൂടുതലാണെങ്കിൽ, ലിപിഡ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്ന സ്റ്റാറ്റിൻ പോലെയുള്ള ഔഷധങ്ങൾ നിർദ്ദേശിക്കപ്പെടുന്നു.എണ്ണ അടിസ്ഥാനമായുള്ള ഒരു പദാർത്ഥം, എന്നാൽ ജലത്തിൽ അലിയുവാനാകുന്ന ഈ പദാർത്ഥം രക്തത്തിൽ കലരുകയില്ല.കൊളസ്‌ട്രോൾ ഘടകങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന രണ്ട് തരത്തിലുള്ള ലിപ്പോപ്രോട്ടീനുകൾഃതാഴ്ന്ന സാന്ദ്രതയിലുള്ള (ലോ-ഡൻസിറ്റി) ലിപ്പോപ്രോട്ടീനുകൾ (എൽ.ഡി.എൽ.) – ഇത്തരത്തിൽ വഹിക്കപ്പെടുന്ന കൊളസ്‌ട്രോളിനെ ചീത്ത (മോശപ്പെട്ട) കൊളസ്‌ട്രോൾ എന്ന് പറയുന്നു.ഉയർന്ന സാന്ദ്രതയിലുള്ള (ഹൈ-ഡൻസിറ്റി) ലിപ്പോപ്രോട്ടിനുകൾ (എച്ച്.ഡി.എൽ.) – ഇത്തരത്തിൽ വഹിക്കപ്പെടുന്ന കൊളസ്‌ട്രോളിനെ നല്ല കൊളസ്‌ട്രോൾ എന്ന് പറയുന്നു.പ്രധാനമായും നാല് ധർമ്മങ്ങളാണ് കൊളസ്‌ട്രോളിനുള്ളത്, അവയെക്കൂടാതെ നമുക്ക് അതിജീവിക്കാൻ കഴിയുകയില്ല. അവയാണ്ഃ

കോശഭിത്തികളുടെ ഘടനയെ നിർമ്മിക്കുന്നതിൽ സഹായിക്കുക ദഹനത്തിനുള്ള പിത്തരസാമ്ലങ്ങൾ കുടലിൽ ഉല്പാദിപ്പിക്കുകജീവകം ഡി.-യെ ഉല്പാദിപ്പിക്കാൻ ശരീരത്തെ അനുവദിക്കുകചില ഹോർമോണുകൾ ഉല്പാദിപ്പിക്കാൻ ശരീരത്തെ പ്രാപ്തമാക്കുക ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ ഹൃദയധമനികളുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും എടുത്തുപറയത്തക്ക ഭയാശങ്കാ ഘടകമാണ്. ധമനികളെ ഇടുങ്ങിയതാക്കുന്ന ധമനിസങ്കോചം (atherosclerosis) എന്ന് വിളിക്കപ്പെടുന്ന പ്രക്രിയയുടെ ഭാഗമാണ് കൊളസ്‌ട്രോൾ അടിഞ്ഞുകൂടുക എന്നത്.ഇതിൽ പ്ലാക്കുകൾ (plaques) രൂപംകൊള്ളുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.കൊളസ്‌ട്രോൾ നിലയെ നിയന്ത്രിക്കുവാൻ ഭക്ഷണത്തിലൂടെ ആഹരിക്കപ്പെടുന്ന കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നത് സഹായിക്കും. ചുവടെ പറയുന്ന പദാർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണങ്ങൾ മിതപ്പെടുത്തുന്നത് വളരെ സഹായകരമാണ്ഃപൂരിതകൊഴുപ്പ് – ചില മാംസങ്ങളിലും, ക്ഷീരോല്പന്നങ്ങളിലും, ചോക്കലേറ്റ്, മൊരിച്ചെടുത്ത പദാർത്ഥങ്ങൾ, വറുത്തെടുത്ത പദാർത്ഥങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്നു.സംസ്‌കരിച്ച കൊഴുപ്പുകൾ (trans fats) – വറുത്തെടുത്തതും സംസ്‌കരിച്ചതുമായ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്നു.അമിതമായ ശരീരഭാരവും പൊണ്ണത്തടിയും ഉയർന്ന എൽ.ഡി.എൽ. നിലയിലേക്ക് നയിക്കും. ജനിതക സവിശേഷതകളും ഉയർന്ന കൊളസ്‌ട്രോളിന് കാരണമാകും –പരമ്പരാഗതമായി ലഭിക്കുന്ന കുടുംബസംബന്ധിയായ ഹൈപ്പർകൊളസ്റ്റെറോലീമിയ (hypercholesterolemia) എന്ന അവസ്ഥയിൽ വളരെ ഉയർന്ന അളവിനുള്ള എൽ.ഡി.എൽ. കൊളസ്‌ട്രോൾ കാണപ്പെടുന്നു. മറ്റ് ചില കാരണങ്ങൾകൊണ്ടും അസാധാരണമായ കൊളസ്‌ട്രോൾ നില ഉയരാം. അവയാണ്ഃ

പ്രമേഹം കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ പോളിസിസ്റ്റിക് അണ്ഡാശയ സിൻഡ്രോം സ്ത്രീ ഹോർമോണുകളുടെ അളവിനെ വർദ്ധിപ്പിക്കുന്ന ഗർഭാവസ്ഥയും മറ്റ് അവസ്ഥകളും നിഷ്‌ക്രിയ തൈറോയ്ഡ് ഗ്രന്ഥിഎൽ.ഡി.എൽ. കൊളസ്‌ട്രോളിനെ വർദ്ധിപ്പിക്കുകയും എച്ച്.ഡി.എൽ. കൊളസ്‌ട്രോളിനെ കുറയ്ക്കുകയും ചെയ്യുന്ന ഔഷധങ്ങൾ (പ്രൊജസ്റ്റീനുകൾ, ആനബോളിക് സ്റ്റെറോയ്ഡുകൾ, കോർട്ടിക്കോ സ്റ്റെറോയ്ഡുകൾ)പല അവസ്ഥകളുടെയും ഭയാശങ്കയ്ക്ക് കാരണമായിരിക്കുന്നെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് ഉയർന്നിരിക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ അതിന്റേതായി ഉണ്ടായിരിക്കുകയില്ല. സ്ഥിരമായ രക്തപരിശോധന നടത്തുന്നില്ലെങ്കിൽ, കൊളസ്‌ട്രോളിന്റെ ഉയർന്ന നിലയെ ശ്രദ്ധിക്കാൻ കഴിയാതാകുകയും ഹൃദയാഘാതത്തിനോ മസ്തിഷ്‌കാഘാതത്തിനോ അത് നിശബ്ദമായി കാരണമാകുകയും ചെയ്യും.

സാൽമൻ പോലെയുള്ള എണ്ണമത്സ്യങ്ങൾ കൊളസ്‌ട്രോളിന്റെ അളവിനെ വളരെ സജീവമാംവണ്ണം കുറയ്ക്കുന്നതായി കാണപ്പെടുന്നു.വളരെ സജീവമായി കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുന്ന 11 ഭക്ഷണപദാർത്ഥങ്ങളെ ഹാർവ്വാഡ് ഹെൽത്ത് കണ്ടെത്തിയിട്ടുണ്ട്.ഓട്‌സ്, ബാർലിയും മുഴുധാന്യങ്ങളും, പയറുവർഗ്ഗങ്ങൾ, കടലകൾ, കത്തിരിയ്ക്കയും വെണ്ടയ്ക്കയും, സസ്യ എണ്ണകൾ (കടുകെണ്ണ, സൂര്യകാന്തിയെണ്ണ), പഴങ്ങൾ (മുഖ്യമായും ആപ്പിൾ, മുന്തിരി, സ്‌ട്രോബെറികൾ, നാരകവർഗ്ഗ ഫലങ്ങൾ), സോയപ്പയർ, സോയപ്പയറിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ (പ്രത്യേകിച്ചും സാൽമൻ, ചൂര, ചാള), നാരുഘടകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്നിവയാണ് അവ.ഇവയെ സമീകൃതമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താമെങ്കിൽ കൊളസ്‌ട്രോളിനെ അകറ്റിനിറുത്തുവാൻ കഴിയും. അതേ റിപ്പോർട്ടിൽത്തന്നെ കൊളസ്‌ട്രോളിന്റെ അളവിനെ മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളെയും പട്ടികപ്പെടുത്തിയിട്ടുണ്ട്.ചുവന്ന മാംസം, പൂർണ്ണമായും കൊഴുപ്പടങ്ങിയ ക്ഷീരോല്പന്നങ്ങൾ, മാർഗറൈൻ, ഹൈഡ്രജൻ ഉപയോഗിച്ച് സംസ്‌കരിച്ച എണ്ണകൾ, മൊരിച്ചെടുത്ത ഭക്ഷണപഥാർത്ഥങ്ങൾ തുടങ്ങിയവ.മുതിർന്നവരിൽ, ഡെസിലിറ്ററിന് 200 മില്ലീഗ്രാമിൽ (200 mg/dL) താഴെയാണ് കൊളസ്‌ട്രോൾ നിലയെങ്കിൽ ആരോഗ്യകരമെന്ന് കണക്കാക്കപ്പെടുന്നു. ഡസിലിറ്ററിന് 200-നും 236-നും ഇടയിലാണ് അളവുനിലയെങ്കിൽ ഉയർന്ന അളവിന്റെ വിളുമ്പിലാണെന്ന് കണക്കാക്കാം.ഡസിലിറ്ററിന് 240 മില്ലീഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ ഉയർന്ന അളവായി കണക്കാക്കുന്നു.എൽ.ഡി.എൽ. കൊളസ്‌ട്രോളിന്റെ അളവ് ഡസിലിറ്ററിന് 100 മില്ലീഗ്രാമിൽ താഴെയായിരിക്കണം. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത ആളുകൾക്ക് ഡസിലിറ്ററിന് 100-129 മില്ലീഗ്രാം സ്വീകാര്യമാണ്, എന്നാൽ ഹൃദ്രേഗങ്ങളുള്ളവരെയും ഹൃദ്രോഗത്തിന്റെ ഭയാശങ്കകളുള്ളവരെയും സംബന്ധിച്ച് ഇത് വലിയ ഉത്കണ്ഠയാണ്.ഡസിലിറ്ററിന് 130-നും 159-നും ഇടയിലാണ് അളവുനിലയെങ്കിൽ ഉയർന്ന അളവിന്റെ വിളുമ്പിലാണെന്ന് കണക്കാക്കാം. ഡസിലിറ്ററിന് 160 മില്ലീഗ്രാമിനും 189 മില്ലീഗ്രാമിനും ഇടയിലാണെങ്കിൽ ഉയർന്ന അളവായി കണക്കാക്കുന്നു. ഡസിലിറ്ററിന് 190 മില്ലീഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ അത്യധികം ഉയർന്ന അളവായി കണക്കാക്കുന്നു.എച്ച്.ഡി.എൽ. കൊളസ്‌ട്രോളിന്റെ അളവ് എപ്പോഴും ഉയർന്നുനിൽക്കണം. ഡസിലിറ്ററിന് 60 മില്ലീഗ്രാമോ അതിന് മുളിലോ ആയിരിക്കണം ഇതിന്റെ അളവുനില.ഡസിലിറ്ററിന് 40 മില്ലീഗ്രാമിൽ (40 mg/dL) കുറവാണെങ്കിൽ ഹൃദ്രോഗങ്ങൾക്ക് മുഖ്യമായൊരു ഭയാശങ്കാ ഘടകമാണെന്ന് കണക്കാക്കപ്പടുന്നു. 41 മില്ലീഗ്രാമിനും 59 മില്ലീഗ്രാമിനും ഇടയിലുള്ള അളവ് പരമാവധിയാകാവുന്ന താഴ്ന്ന അതിർവരമ്പാണ്.ഉയർന്ന അളവിൽ കൊളസ്‌ട്രോൾ ഉള്ള വ്യക്തികൾക്കും തങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് സാധാരണമായി നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവർക്കുമായി ജീവിതശൈലിയിൽ നാല് മാറ്റങ്ങൾ ശുപാർശ ചെയ്യുന്നു.ധമനീസംബന്ധമായ ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും ഭായാശങ്കയെ ഈ മാറ്റങ്ങൾ കുറയ്ക്കാൻ സഹായിക്കുംഃഹൃദയാരോഗ്യത്തിന് യോജിച്ച ഭക്ഷണക്രമം പാലിക്കുക.സ്ഥിരമായി വ്യായാമം ചെയ്യുക.പുകവലി ഉപക്ഷേിക്കുക.ആരോഗ്യകരമായ ശരീരഭാരം നേടിയെടുക്കുകയും പരിപാലിക്കുകയും ചെയ്യുക.ഉയർന്ന അളവിനുള്ള കൊളസ്‌ട്രോളിനെ ചികിത്സിക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. ഹൈപ്പർകൊളസ്റ്റെറോലീമിയ അനുഭവിക്കുന്ന വ്യക്തികൾക്കുവേണ്ടിയുള്ള ഔഷധചികിത്സ അവരുടെ കൊളസ്‌ട്രോളിന്റെ അളവിനെയും മറ്റ് ഭയാശങ്കാ ഘടകങ്ങളെയും ആശ്രയിച്ച് നിലകൊള്ളുന്നു.കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുവാനായി ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ സമീപനം ഭക്ഷണക്രമവും വ്യായാമവുമാണ്. ഹൃദയാഘാതത്തിന്റെ വളരെ വലിയ ഭയാശങ്കയുള്ളവർക്കുവേണ്ടി സ്റ്റാറ്റിൻ (statin) ചികിത്സകൾ നിർദ്ദേശിക്കുന്നു.കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുന്ന ഔഷധവിഭാഗമാണ് സ്റ്റാറ്റിനുകൾ. കൊളസ്‌ട്രോളിനെ ആഗിരണം ചെയ്യുന്ന ചില പ്രത്യേക പ്രതിരോധകങ്ങൾ, റെസിനുകൾ, ഫൈബ്രേറ്റുകൾ, നിയാസിൻ തുടങ്ങിയവയാണ് മറ്റ് പ്രതിവിധികൾ.സ്റ്റാറ്റിനുകൾ നിർദ്ദേശിക്കുന്നത് ഗണനീയമായ വാദമുഖങ്ങൾക്ക് കാരണമായിട്ടുണ്ട്. കൊളസ്‌ട്രോളിനെ താഴ്ത്തുന്നതിനും തങ്ങളുടെ ഹൃദയാഘാതത്തിന്റെ ഭയാശങ്കയെ കുറയ്ക്കുന്നതിനുമായി സ്റ്റാറ്റിൻ ഉപയോഗിക്കുന്നതിന്റെ പ്രയോജനം വളരെയധികം ആളുകൾ ആസ്വദിക്കുന്ന സമയം, നല്ലൊരളവ് രോഗികൾ സ്റ്റാറ്റിനുകളിൽനിന്നും മോശമായ സ്വാധീനത്തെ അനുഭവിക്കുകയും ചെയ്യുന്നുണ്ട്.ഇതിന്റെ പാർശ്വഫലങ്ങൾഃ സ്റ്റാറ്റിൻ-പ്രേരിതമായ മയോപ്പതി (myopathy-പേശീകോശങ്ങളെ ബാധിക്കുന്ന ഒരു രോഗം) ക്ഷീണംപ്രമേഹത്തിന്റെയും പ്രമേഹ സങ്കീർണ്ണതകളുടെയും നേരിയ ഭയാശങ്ക (തർക്കവിഷയമാണ്).വ്യത്യസ്തമായ മറ്റൊരു ഔഷധസേവയിലേക്ക് മാറുന്നതും, അല്ലെങ്കിൽ ജീവിതശൈലിയിലുള്ള മാറ്റങ്ങളിലൂടെ കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുന്നതിനുള്ള പ്രയത്‌നങ്ങൾ വർദ്ധിപ്പിക്കുന്നതും സ്റ്റാറ്റിൻ-പ്രേരിതമായ മയോപ്പതിയിൽനിന്നും ഈ ഔഷങ്ങളുടെ അനാവശ്യമായ മറ്റ് സ്വാധീനങ്ങളിൽനിന്നും ആശ്വാസം നേടുന്നതിന് സഹായിക്കും.കടപ്പാട് : ബോള്‍ഡ് സ്കൈ

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *