കാണികളെ വിസ്മയിപ്പിച്ച പ്രകടനവുമായി സാന്ദ്രലയം ടീം..

Spread the love

ദോഹ :ദോഹയിലെ താസ ഹോട്ടൽ ൽ നടന്ന ഖത്തർ വെളിച്ചം ഈദ് ആഘോഷത്തിൽ സാന്ദ്രലയം മ്യൂസിക് ടീം നിറഞ്ഞാടി. Dr. A. R. അനൂപിന്റെ നേതൃത്വത്തിൽ അരങ്ങു തകർത്ത സാന്ദ്രലയം ഗായകർ അക്ഷരാർത്ഥത്തിൽ കാണികളെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.

സാന്ദ്രാലയത്തിലെ little super star ശിവപ്രിയയുടെ ഭക്തി ഗാനത്തിലൂടെ തുടങ്ങിയ പരിപാടി അതി മനോഹര ഗാനങ്ങളുമായി കത്തി കയറുന്ന കാഴ്ചക്ക് അവിടെ കൂടിയിരുന്ന ജനാവലി സാക്ഷ്യം വഹിച്ചു. കൂടാതെ സാന്ദ്രലയം സെൻസേഷൻ നിത്യ ജിത്തു, ദേവാനന്ദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആരാരും മനസ്സിൽ, മേരെ ഡോൽന, സംകൃത പമഗരി, ജൂം ജൂം ജൂം ജൂബാ, വേലക്കാരൻ, റംസാൻ നിലാവൊത്ത പെണ്ണ് തുടങ്ങി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഗാനങ്ങൾ ഉൾപ്പെടുത്തി ആയിരുന്നു സംഗീത നിശ.12 വയസ്സ് മാത്രം പ്രായമുള്ള ശിവപ്രിയയുടെ മേരെ ഡോൽന എന്ന ഗാനം പ്രേക്ഷകർ അത്യാശ്ചര്യത്തോടെയാണ് വരവേറ്റത്. യേശുദാസ്, എം. ജി. ശ്രീകുമാർ, ഉദയഭാനു, വിജയ് യേശുദാസ് എന്നിവരുടെ ഗാനങ്ങൾ ആയിരുന്നു Dr.A.R.അനൂപ് അവതരിപ്പിച്ചത്. അതി മനോഹരമായ ഭാവ ഗാനങ്ങളും അടിപൊളി ഗാനങ്ങളും കോർത്തിണക്കിയായിരുന്നു

Dr.അനൂപിന്റെ പ്രകടനം. ഉദയഭാനുവും, പി. ലീലയും ആലപിച്ച ‘ കാനന ഛായയിൽ ആട് മേയ്ക്കാൻ ” എന്ന ഗാനം ആയിരുന്നു മറ്റൊരു പ്രത്യേകത. Dr.അനൂപിനൊപ്പം നിത്യ ജിത്തു ആണ് ഈ ഗാനം ആലപിച്ചത്. നിത്യയുടെ വ്യത്യസ്തമായ ആലാപന ശൈലിയിൽ മറ്റനേകം ഗാനങ്ങളും കൊണ്ട് സദസ്സ് സമ്പന്നമായി.

പതിവിൽ നിന്ന് വ്യത്യസ്തമായി ഭാവ ഗാനങ്ങളോടൊപ്പം അടിപൊളി ഗാനങ്ങളുമായി ദേവാനന്ദ് അരങ്ങു തകർത്തു. മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ ആണ് ദേവാനന്ദ് ആലപിച്ചത്. സഫാരി ഗ്രൂപ്പിന്റെ മാനേജിങ് ഡിറക്ടർ അബുബക്കർ, സാഹിത്യകാരനായ M.T.നിലംബൂർ, ഖത്തർ വെളിച്ചം വെളിയംകോട് ന്റെ രക്ഷാധികാരി ജിന്ന ന് മുഹമ്മദുണ്ണി, കേരള എക്സ്പ്രസ്സ്‌ ചാനൽ എം. ഡി. രാജീവ്‌ ജോസഫ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. കൂടാതെ പരിപാടിയുടെ സൗണ്ട് design ചെയ്തത് സലിം നാദാപുരം. ഇത് പ്രോഗ്രാമിന്റെ വിജയത്തിന് ഒരു സുപ്രധാന പങ്ക് വഹിച്ചു. ഖത്തർ വെളിച്ചം വെളിയംകോടിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്ന പ്രതിജ്‌ഞ യിലാണ് പരിപാടി അവസാനിച്ചത്

BEST WISHES : LOGIC MEDIA

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *