സൗദിയിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും..!! Pravasi News .

Spread the love

സൗദിയിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും..! ഏപ്രിൽ 14ന് മുമ്പ് വിലാസം നൽകിയില്ലെങ്കിൽ..
റിയാദ്- സൗദിയിൽ വിലാസം നൽകിയില്ലെങ്കിൽ വിദേശികളടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഏപ്രിൽ പതിനാലിന് റദ്ദാക്കും. താമസിക്കുന്ന സ്ഥലത്തിന്റെ പൂർണ വിലാസം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും അറിയിച്ചുള്ള സന്ദേശങ്ങൾ ബാങ്ക്അധികൃതർ കൈമാറി…

ബാങ്കുകളിൽനിന്നുള്ള കത്തുകളും മറ്റും ശരിയായ വിലാസത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് വിലാസം ചോദിക്കുന്നത് എന്നാണ് ഔദ്യോഗിക അറിയിപ്പ്
Image result for saudi banks photos
നാഷണൽ അഡ്രഡ് രജിസ്‌ട്രേഷൻ പോർട്ടൽ വഴിയാണ് വിലാസം രജിസ്റ്റർ ചെയ്യേണ്ടത്.
https://narg.address.gov.sa/en/individual/registration/
എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യാനായി ആദ്യം പ്രവേശിക്കേണ്ടത്. തുടർന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അഡ്രസ് രജിസ്റ്റർ ചെയ്യണം. ഇഖാമ നമ്പർ, ഇഖാമ കാലാവധി, മൊബൈൽ നമ്പർ, താമസിക്കുന്ന സ്ഥലം, അപ്പാർട്ട്‌മെന്റ് നമ്പർ തുടങ്ങിയ കോളങ്ങളാണ് പൂരിപ്പിക്കേണ്ടത്. പൂരിപ്പിച്ച ശേഷം ഇതിന്റെ കൺഫർമേഷൻ മൊബൈലിലേക്ക് വരും.
Image result for saudi banks photos
അടുത്തമാസം പതിനാലിന് മുമ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം…

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *